വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തിൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ജോ​സ് പൂ​മ​ല
Thursday, July 4, 2024 12:58 AM IST
ഇ​രി​ട്ടി: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ട്ടി വൈ​ൽ​ഡ് ലൈ​ഫ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണാ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഷ്ട​പ​രി​ഹാ​രം പു​ർ​ണ​മാ​യും ല​ഭ്യ​മാ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം. വ​ന്യ​മൃ​ഗങ്ങ​ളെ തു​ര​ത്താ​ൻ ക​ഴി​യാ​ത്ത ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും അ​ട​ങ്ങി​യ വ​ലി​യ സം​ഘം വൈ​ൽ​ഡ് ലൈ​ഫ് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ർ​ഷ​ക​ന് കാ​വ​ൽ നി​ല്ക്കു​ന്ന​ത് ല​ജ്ഞാ​കാ​ര​മാ​ണെ​ന്നും ജോ​സ് പൂ​മ​ല പ​റ​ഞ്ഞു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സി​നോ​ജ് ക​ള​രു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ജോ​സ്, അ​ഗ​സ്റ്റി​ൽ വ​ട​ക്കേ​ൽ, തോ​മ​സ് വ​ർ​ഗീ​സ്, മ​നോ​ജ് ക​ണ്ട​ത്തി​ൽ, ജ​യിം​സ് പി. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.