ചെ​മ്പ​നോ​ട​യി​ൽ സി​ബി​എ​സ്ഇ റീ​ജ​ണ​ൽ ക​ലോ​ത്്സവ​ത്തി​ന് തു​ട​ക്കം
Sunday, September 25, 2022 12:08 AM IST
ച​ക്കി​ട്ട​പാ​റ: വ​ട​ക​ര റീ​ജി​യ​ണ​ൽ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജ് ഇ​ത​ര മ​ത്സ​ര​ങ്ങ​ൾ​ക്ക് ചെ​മ്പ​നോ​ട റെ​യ്മ​ണ്ട് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.

ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക​ര സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഡോ.​എ​ൻ.​ചി​ത്രാം​ഗ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പേ​രാ​മ്പ്ര എ​എ​സ്പി വി​ഷ്ണു പ്ര​ദീ​പ് ഐ​പി​എ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സ​ന്ധ്യ ജോ​സ്, ഗീ​താ​ല​ക്ഷ്മി സ​ത്യ​നാ​ഥ​ൻ, ജോ​യ് ജോ​സ​ഫ്, പി.​രാ​ജ​ൻ, പ്രി​ൻ​സ് ചാ​ക്കോ, സി​സ്റ്റ​ർ വി​നീ​ത പ്രി​യ, വ​ട​ക​ര സ​ഹോ​ദ​യ സെ​ക്ര​ട്ട​റി സു​നി​ൽ കു​ഞ്ഞി​ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും.