കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1418104
Monday, April 22, 2024 5:48 AM IST
ഗൂഡല്ലൂർ: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ഗൂഡല്ലൂർ ഏഴുമുറം സ്വദേശി ജേക്കബിന്റെ 600 നേന്ത്ര വാഴകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
വിളവെടുപ്പിനായ വാഴകളാണിത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് സംഭവിച്ചിരിക്കുന്നത്.
സമീപത്തെ തോട്ടത്തിലെ കമുകുകളും നശിപ്പിച്ചു. നാല് ആനകളാണ് നാശം വരുത്തിയത്.
അതുപോലെ മുളംപള്ളി, കുനിൽവയൽ, ശ്രീമധുര ഭാഗങ്ങളിലും ആനകൾ കൃഷി നശിപ്പിച്ചു. ശ്രീമധുര പഞ്ചായത്ത് പ്രസിഡന്റ് സുനിലിന്റെ കമുകുകളും നശിപ്പിച്ചിട്ടുണ്ട്.