മോദിയുടേത് പാവങ്ങളെ പിഴിയുന്ന നയം: ബി. മാണികം ടാഗോർ എംപി
1418107
Monday, April 22, 2024 5:48 AM IST
കൽപ്പറ്റ: മോദിയുടേത് പാവങ്ങളെ പിഴിഞ്ഞ് കുത്തകകളെ തലോലിക്കുന്ന സാന്പത്തിക നയമാണെന്ന് തമിഴ്നാട് വിരുധ്നഗർ എംപി ബി. മാണികം ടാഗോർ. രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു അഡ്വ.ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ "മുഹബത്ത് കി ദൂഖാൻ’ എന്ന പേരിൽ നടത്തിയ പ്രചാരണ വാഹന ജാഥയുടെ സമാപന സമ്മേളനം കരണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. എഐസിസി വക്താവ് ഷമ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ, കണ്‍വീനർ പി.പി. ആലി, നജീബ് കരണി, സലിം മേമന, അരുണ്‍ ദേവ്, നിത്യ ബിജു, പോൾസണ്‍ കൂവക്കൽ, സജീവൻ എന്നിവർ പ്രസംഗിച്ചു.