ലോ​ക​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം: ഡോ.​വി. ഹ​രി​ദാ​സ്
Thursday, April 25, 2024 5:40 AM IST
മാ​ന​ന്ത​വാ​ടി: ലോ​ക​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്നും ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ മു​ഖ്യ വി​ല്ല​ൻ പ്ലാ​സ്റ്റി​ക് ആ​ണെ​ന്നും കാ​രി​ത്താ​സ് ഇ​ന്ത്യ ഡ​ൽ​ഹി​യി​ലെ പ്ര​കൃ​തി വി​ഭ​വ സം​ര​ക്ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡോ.​വി. ഹ​രി​ദാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ലോ​ക ഭൗ​മ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ശി​ല്പ​ശാ​ല​യി​ൽ മു​ഖ്യ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, പു​ന​ർ​ച​ക്ര​ണം ചെ​യ്യു​ക, വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ ന​മു​ക്ക് ഭൂ​മി​യെ സം​ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ക്കും. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് രൂ​പ​ത ഡ​യ​റ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ റോ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.