അന്പലവയൽ വ്യാപാരവാസകെട്ടിട ഉദ്ഘാടനവും വ്യാപാരി സുരക്ഷ നിധി ആനുകൂല്യ വിതരണവും നടത്തി
1418099
Monday, April 22, 2024 5:48 AM IST
അന്പലവയൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്പലവയൽ യൂണിറ്റ് വ്യാപാര വാസകെട്ടിടത്തിന്റെ ഉദ്ഘാടനവും വ്യാപാരി കുടുംബസുരക്ഷ നിധിയുടെ മൂന്നാം ഘട്ട വിതരണവും സംഘടന സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിർവഹിച്ചു.
പദ്ധതിയിലെ അംഗങ്ങൾക്കുള്ള ചികിത്സ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയും യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വാസുദേവനും റസിഡന്റ്സ് മുറികളുടെ ഉദ്ഘാടനം ജില്ല ട്രഷറർ ഇ. ഹൈദ്രുവും നടത്തി.
ജില്ലയിലെ വ്യാപാരികളെയും കുടുംബാംഗങ്ങളെയും പങ്കാളികളാക്കിയ 2023 ജൂണ് മാസം നടപ്പാക്കിയ വ്യാപാരി സുരക്ഷ പദ്ധതിയിൽ 15 കുടുബങ്ങൾക്ക് രണ്ടു ഘട്ടങ്ങളിലായി 35 ലക്ഷം രൂപയുടെ ആനുകുല്യങ്ങൾ മരണനന്തരമായും ചികിത്സയുടെ ഭാഗമായും വിതരണം ചെയ്തതായി ജില്ല ഭാരവാഹികൾ പറഞ്ഞു.
സുരക്ഷ പദ്ധതിയിൽ ജില്ലയിലെ മുഴുവൻ അംഗങ്ങളെയും പങ്കാളികളാക്കാനുള്ള മൂന്നാംഘട്ട "സുരക്ഷ നിധി അംഗത്വ യജ്ഞം’ കാന്പയിന് യോഗത്തിൽ തുടക്കം കുറിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അവഗണമൂലം തൊഴിൽ സുരക്ഷ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ചെറു കിട വ്യാപാര സമൂഹത്തിന് സുരക്ഷയും കരുതലും ഉറപ്പാക്കുന്ന പദ്ധതിക്ക് വ്യാപാരികളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, വൈസ് പ്രസിഡന്റുമാരായ കെ. ഉസ്മാൻ, മത്തായി ആതിര, നൗഷാദ് കാക്കവയൽ, പി.വി. മഹേഷ്, കന്പ അബ്ദുള്ള ഹാജി, ഡോ. മാത്യു തോമസ്, സെക്രട്ടറിമാരായ ജോളിൻ ടി. ജോയ്, സി.വി. വർഗീസ്, സി. രവിന്ദ്രൻ, പി.വൈ. മത്തായി, അഷറഫ് കൊട്ടാരം, എൻ.പി. ഷിബി, ടി.സി. വർഗീസ്, സംഷാദ് ബത്തേരി, എം.വി. സുരേന്ദ്രൻ, സൗദ, സിജിത്ത്, ബാബുരാജ്, ബിന്ദു, വിപിൻ തുടങ്ങിയ പ്രസംഗിച്ചു.