കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റിന്റെ അറക്കൽ അവന്യൂ റോഡിലുള്ള ടി. നസറുദ്ദീൻ കോംപ്ലക്സ് ഉദ്ഘാടനം കെ. കുഞ്ഞിരായി ഹാജി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു.
കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.വി. മഹേഷ്, ജില്ലാ സെക്രട്ടറി ജോജിൻ ടി. ജോയി, സി. രവീന്ദ്രൻ കന്പളക്കാട്, അഷ്റഫ് കൊട്ടാരം, സിബി മാനന്തവാടി, എ.പി. ശിവദാസൻ, പി.വി. അജിത്ത്, ടി. അബ്ദുൽ ഹാരിസ്, തനിമ അബ്ദുറഹ്മാൻ,
ഷാജി കല്ലടാസ്, സി.എച്ച്. ഷൈജൽ, ഇസ്മായിൽ കൈരളി, പ്രമോദ് ഗ്ലാഡ്സണ്‍, സാലിഹ് തങ്ങൾ, കെ.എൻ. സൗദ, സി. സരോജിനി, സുപ്രിയ രാജൻ, അബ്ദുറഹ്മാൻ പ്രാണിയത്ത്, കെ.കെ.എസ്. നായർ, ബേബി പാറ്റാനി, കലവറ മുഹമ്മദ്, അബ്ദുൽ റസാക്ക്, കെ.പി. ഫൈസൽ, അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു.