ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വയ്​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി മേ​ഖ​ല
Tuesday, April 23, 2024 7:23 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ന്യ​മൃ​ഗ​ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ വ​യ​നാ​ട​ൻ ജ​ന​ത​യ്ക്ക് കൂ​നി​ൻ​മേ​ൽ കു​രു​പോ​ലെ വ​ര​ൾ​ച്ച​യും കാ​ട്ടു​തീ​യും ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്പോ​ൾ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ബാ​ങ്കു​ക​ളു​ടെ സ​മീ​പ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ന​യ​ങ്ങ​ൾ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി മേ​ഖ​ല സ​മി​തി​യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു പു​ലി​ക്കോ​ട്ടി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി മേ​ഖ​ല വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​നും 2024-27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും അ​സം​പ്ഷ​ൻ സ്കൂ​ളി​ൽ ന​ട​ന്നു.

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പു​ര​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡേ​വി മാ​ങ്കു​ഴ -പ്ര​സി​ഡ​ന്‍റ്, ചാ​ൾ​സ് വ​ട​ശേ​രി-​സെ​ക്ര​ട്ട​റി, ജോ​ഷി കാ​ര​ക്കു​ന്നേ​ൽ-​ട്ര​ഷ​റ​ർ, സെ​ബാ​സ്റ്റ്യ​ൻ ച​ക്കാ​ല​ക്ക​ൽ, സ്മി​താ സേ​വ്യ​ർ അ​ട​വി​ച്ചി​റ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മേ​ച്ചേ​രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ൻ ച​ക്കാ​ല​ക്ക​ൽ, തോ​മ​സ് പ​ട്ട​മ​ന, ജോ​ഷി കാ​ര​ക്കു​ന്നേ​ൽ, മോ​ളി മാ​മൂ​ട്ടി​ൽ, ചാ​ൾ​സ് വ​ട​ശേ​രി, ഡേ​വി മാ​ങ്കു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.