പി.എം. സുധാകരൻ അധികാരമോഹി: യൂത്ത് കോണ്‍ഗ്രസ്
1417810
Sunday, April 21, 2024 5:37 AM IST
കേണിച്ചിറ: കോണ്‍ഗ്രസിൽനിന്നു രാജിവച്ച് ബിജെപിയിൽ ചേരാൻ തീരുമാനിച്ച ഡിസിസി ജനറൽ സെക്രട്ടറി പി.എം. സുധാകരൻ അധികാരമോഹിയും വഞ്ചകനുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, പൂതാടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ച സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയശേഷം ബിജെപിയിലേക്ക് പോകുന്നത് സ്വന്തം അസ്തിത്വം പണയം വയ്ക്കുന്നതിനു തുല്യമാണെന്നു യോഗം അഭിപ്രായപ്പെട്ടു.
റെനീഷ് കേണിച്ചിറ അധ്യക്ഷത വഹിച്ചു. വിജീഷ് പാപ്ലശേരി, അജയ് ഇരുളം, ഷെമീർ വാകേരി എന്നിവർ പ്രസംഗിച്ചു.