കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരിക്കേറ്റു
1417811
Sunday, April 21, 2024 5:37 AM IST
ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിക്കു പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി ഈറ്റക്കുഴിയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മയ്ക്കാണ്(65) പരിക്കേറ്റത്.
തലയ്ക്കും വാരിയെല്ലുകൾക്കും പൊട്ടലേറ്റ ഇവരെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ തൊറപ്പള്ളിയിലാണ് സംഭവം. കോട്ടയത്തുനിന്നു മൈസൂരുവിലേക്കുള്ള വിനോദയാത്രാ സംഘത്തിലെ അംഗമാണ് തങ്കമ്മ.
പ്രഭാതകൃത്യത്തിന് മറ്റുള്ളവർക്കൊപ്പം പുറത്തിറങ്ങിയ ഇവർ തിരികെ ബസിന് അടുത്ത് എത്തിയപ്പോഴാണ് ആന ആക്രമിച്ചത്.