തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ പുതിയ പള്ളിക്ക് ശിലയിട്ടു
1418100
Monday, April 22, 2024 5:48 AM IST
മാനന്തവാടി: തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ പുതിയ പള്ളിയുടെ ശിലാസ്ഥാപനം ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. ഫൊറോന വികാരി ഫാ. ബാബു മൂത്തേടം, ഇടവക വികാരി ഫാ. ബിജോ കറുകപ്പള്ളി എന്നിവർ സഹകാർമികരായി.
ഫാ. ആന്റണി വണ്ടാനത്ത്, ഫാ. ജയ്സണ്‍ കാഞ്ഞിരംപാറയിൽ, ഫാ.ഫിലിപ്പ് ജെ. കരോട്ട്, ഫാ. ബൈജു, ഫാ. ലാൽ പൈനുങ്കൽ, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഫാ.ബിജു തൊണ്ടിപ്പറന്പിൽ, ബ്രദർ ഫ്രാങ്കോ, നിർമാണ കമ്മിറ്റി കണ്‍വീനർ സജി തലച്ചിറ, കന്യാസ്ത്രീകൾ, കൈക്കാരൻമാർ, മാതൃവേദി, കെസിവൈഎം, മിഷൻ ലീഗ് പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.