ഹ​രി​ത​ച​ട്ട​പാ​ല​നം: മാ​തൃ​ക​യാ​യി വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ
Friday, April 26, 2024 6:29 AM IST
ക​ൽ​പ്പ​റ്റ: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ശ്ര​ദ്ധ ന​ൽ​കി ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങു​ക​യാ​ണ് ജി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യ മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജ്, ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, മാ​ന​ന്ത​വാ​ടി സെ​ന്‍റ് പാ​ട്രി​ക്സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്.

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത്ര​ങ്ങ​ൾ​ക്ക് പ​ക​രം വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത്ര​ങ്ങ​ൾ, കു​പ്പി വെ​ള്ള​ത്തി​ന് പ​ക​രം വാ​ട്ട​ർ കി​യോ​സ്കു​ക​ൾ, മാ​ലി​ന്യം ത​രം തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ബി​ന്നു​ക​ൾ എ​ന്നി​വ ഒ​രു​ക്കി.

കു​ടും​ബ​ശ്രീ ന​ട​ത്തു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ല്ലാ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ഹ​രി​ത ക​ർ​മ​സേ​ന​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഹ​രി​ത​ച​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ, ബ്ലോ​ക്ക്, ത​ദ്ദേ​ശ​ത​ല ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

ശു​ചി​ത്വ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ. ​റ​ഹിം ഫൈ​സ​ൽ, കെ.​ബി. നി​ധി കൃ​ഷ്ണ, പി.​എ​സ്. സ​ഞ്ജ​യ്, ശു​ചി​ത്വ മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​അ​നൂ​പ്, ഡി​ഇ​ഒ പി. ​വി​ഷ്ണു, ബ്ലോ​ക്ക് നോ​ഡ​ൽ ഓ​ഫീ​സ​ർ ഇ. ​സു​സ്മി​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. സ​ജീ​വ്, പി.​കെ. സ​ഹ​ല ത​സ്നീം, എ​സ്. ഷൈ​ജു, ബ്ലോ​ക്ക് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ​മാ​രാ​യ ഷി​നി വ​ർ​ഗീ​സ്, റോ​ഷ്നി തോ​മ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.