ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ​ര​സ്യ​ങ്ങ​ൾ​ക്ക് മു​ൻ​കൂ​ർ അ​നു​മ​തി
Wednesday, April 24, 2024 5:55 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി 25 നും ​വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ 26 നും ​അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ചെ​യ്യാ​ൻ മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (എം​സി​എം​സി)​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് ചെ​യ​ർ​പേ​ഴ്സ​ണും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു മെ​ന്പ​ർ സെ​ക്ര​ട്ട​റി​യു​മാ​യ എം​സി​എം​സി ജി​ല്ലാ​ത​ല ക​മ്മി​റ്റി​യാ​ണ് അ​നു​മ​തി ന​ൽ​കു​ന്ന​ത്.

ക​ള​ക്ട​റേ​റ്റി​ലെ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ​ര​സ്യ​ത്തി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ര​ണ്ട് പ​ക​ർ​പ്പ് ഉ​ൾ​പ്പെ​ടെ നി​ർ​ദി​ഷ്ട​മാ​തൃ​ക​യി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​പേ​ക്ഷ ഫോ​റം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ ല​ഭി​ക്കും.

സം​സ്ഥാ​ന, ജി​ല്ലാ​ത​ല എം​സി​എം​സി​യു​ടെ പ്രീ​സ​ർ​ട്ടി​ഫി​ക്കേ​ഷ​നി​ല്ലാ​തെ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മോ ത​ലേ​ന്നോ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ, സ്ഥാ​നാ​ർ​ഥി​ക​ൾ, വ്യ​ക്തി​ക​ൾ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.