യുഡിഎഫ് ദ്വിദിന വാഹന പ്രചാരണ ജാഥ സമാപിച്ചു
1418103
Monday, April 22, 2024 5:48 AM IST
മാനന്തവാടി: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ രണ്ടാം ദിനം മുൻ കേന്ദ്രമന്ത്രി തങ്കബാലു ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസിന്റേത് സ്ത്രീകൾ ഉൾപ്പടെ രാജ്യത്തെ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രകടനപത്രികയാണെന്നും സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി എല്ലാവരുടെയും ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ന്യായ് ഗ്യാരണ്ടിയിലൂടെ രാജ്യത്ത് നടപ്പിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോൾ കാർഷികകടകൾ എഴുതി തളളിയിട്ടുണ്ടെന്ന് ഇരുമനത്തൂരിൽ രണ്ടാം ദിന വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
രണ്ടാം ദിന വാഹന പ്രചരണ ജാഥ സജി ജോസഫ് എംഎൽഎയ്ക്ക് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പതാക കൈമാറി ആരംഭിച്ചു. രാഷ്ട്രീയ കാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.
പി.ടി. മാത്യു, അഡ്വ.എൻ.കെ. വർഗീസ്, എ. പ്രഭാകരൻ മാസ്റ്റർ, അഡ്വ.എം. വേണു ഗോപാൽ, എം.ജി. ബിജു, സിൽവി തോമസ്, എ.എം. നിശാന്ത്, അഡ്വ. ശ്രീകാന്ത് പട്ടയൻ, മോയിൻ ഖാസിം, പി.എം. ബെന്നി, ജോസ് നിലന്പനാട്ട്, ശശികുമാർ എന്നിവർ പ്രസംഗിച്ചു.