തെരഞ്ഞെടുപ്പ്: വി.ടി. ബൽറാമിന്റെ നേതൃത്വത്തിൽ പ്രചാരണ വാഹനജാഥ നടത്തി
1417809
Sunday, April 21, 2024 5:37 AM IST
നടവയൽ: വയനാട് ലോക്സഭാമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ നേതൃത്വത്തിൽ വാഹനജാഥ നടത്തി.
പാർട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പതാക കൈമാറി. സി.പി. മൊയ്തീൻ ഹാജി, അഡ്വ.എൻ.കെ. വർഗീസ്, അഡ്വ.എം. വേണുഗോപാൽ, എം.ജി. ബിജു, സിൽവി തോമസ്, അഡ്വ. ശ്രീകാന്ത് പട്ടയൻ, ബെന്നി അരിഞ്ചേർമല,
എം.ആർ. രാമകൃഷ്ണൻ, ഇ.വി. സജി, ബേബി തുരുത്തിയിൽ, വാസു അമ്മാനി, തൈക്കണ്ടി പോക്കർ, വിൻസന്റ് ചേരവേലിൽ, എം.ജി. പ്രകാശ്, സണ്ണി ഐക്കരക്കുടി, കെ.ജെ. മാണി, തങ്കച്ചൻ നെല്ലിക്കയം, കെ.ജി. ബാബു എന്നിവർ പ്രസംഗിച്ചു.
കാർഷിക മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന നിയമങ്ങൾക്കെതിരേ പ്രക്ഷോഭം നടത്തിയ കർഷകരെ ശത്രുസൈന്യത്തോടെന്നവണ്ണം നേരിട്ട ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പര്യടന കേന്ദ്രങ്ങളിൽ പ്രസംഗിക്കവേ ബൽറാം ആരോപിച്ചു.
10 വർഷത്തെ നരേന്ദ്ര മോദി ഭരണത്തിന് തടയിടുന്ന തെരഞ്ഞെടുപ്പാണിതെന്നു അദ്ദേഹം പറഞ്ഞു.