കാറ്റിലും മഴയിലും അഞ്ച് ഏക്കർ കരവാഴക്കൃഷി നശിച്ചു
1418102
Monday, April 22, 2024 5:48 AM IST
കണിയാന്പറ്റ: വരദൂർ കീരിപ്പറ്റക്കുന്നിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും അഞ്ച് ഏക്കർ കരവാഴക്കൃഷി നശിച്ചു. 5,300 വാഴയാണ് ഒടിഞ്ഞു നശിച്ചത്.
ലക്ഷക്കണക്കിനു രൂപയുടേതാണ് നഷ്ടം. പ്രദേശത്തെ രാജേഷ്, ചന്ദ്രൻ എന്നീ കർഷകരുടേതാണ് കൃഷി. വാഴകൾ കൂട്ടത്തോടെ നശിച്ചത് കടുത്ത പ്രതിസന്ധിയിലാക്കിയതായി കർഷകർ പറഞ്ഞു.