മലയോര ഹൈവേ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധം
1592619
Thursday, September 18, 2025 5:41 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ ഭാഗമായുള്ള കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലുള്ള റീച്ചിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഉടന്‍ നടത്തണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ പരിധിയില്‍ മലയോര ഹൈവേയുടെ ഒരു പ്രവര്‍ത്തിയും ആരംഭിച്ചിട്ടില്ല. റോഡിനായി സ്ഥലം വിട്ടുനല്‍കുന്ന കെട്ടിട ഉടമകളില്‍ നിന്നും സ്ഥല ഉടമകളില്‍ നിന്നും സമ്മതപത്രം വാങ്ങിയിട്ടുണ്ട്. എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ടെന്‍ഡറായി. എന്നാല്‍ മാസങ്ങള്‍ ആയിട്ടും പ്രവര്‍ത്തി ആരംഭിക്കാന്‍ വൈകുകയാണ്.
സമീപ പഞ്ചായത്തുകളായ ചക്കിട്ടപാറ, പനങ്ങാട് എന്നിവിടങ്ങളില്‍ മലയോര ഹൈവേയുടെ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.കൂരാച്ചുണ്ട് പഞ്ചായത്തില്‍ പ്രവര്‍ത്തി നടക്കാതിരിക്കാന്‍ കാരണം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് യോഗം ആരോപിച്ചു. ടി.കെ.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.
എ.കെ.പ്രേമന്, പി.ടി തോമസ്, വിനു മ്ലാക്കുഴിയില്, കുട്ടിആലി കുനിയില്‍, ഗോപിനാഥന്,പ്രവീണ്‍, ഗോപാലന് മണ്ടോപ്പാറ എന്നിവര്‍ പ്രസംഗിച്ചു.