ടാലന്‍ഷിയ ക്വിസ് മത്സരത്തിന് ആവേശകരമായ സമാപനം
1592620
Thursday, September 18, 2025 5:41 AM IST
താമരശേരി: താമരശേരി കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തിരുവമ്പാടി അല്‍ഫോന്‍സാ കോളജില്‍ നടത്തിയ ടാലന്‍ഷിയ മെഗാ ക്വസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സമാപിച്ചു. സമാപന സമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
കോര്‍പറേറ്റ് മാനേജര്‍ ഫാ.ജോസഫ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ചലചിത്ര അക്കാദമി റീജിയണല്‍ കോര്‍ഡിനേറ്റര്‍ നവീന വിജയന്, അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, നടന് പ്രേംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. അല്‍ഫോന്‍സാ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ.മനോജ് കൊല്ലംപറമ്പില്‍ ക്വിസ് മത്സരങ്ങള്‍ നിയന്ത്രിച്ചു.
ബെന്നി ലൂക്കോസ്,വിപിന്‍ എം. സെബാസ്റ്റ്യന്‍, റോഷിന് മാത്യു, ഷിബു മാത്യു എന്നിവര്‍ നേതൃത്വം നല്കി. ഏബല്‍ റിന്റോ, പി.ആര്.റുഷ്ദ ഫാത്തിമ (സേക്രട്ട് ഹാര്‍ട്ട് എല്‍പി സ്കൂള്‍ തിരുവമ്പാടി), എസ്തര് മരിയ, നിയ ഫാത്തിമ (സെന്റ് മേരീസ് എച്ച്എസ് കല്ലാനോട്), ക്രിസ്ത്യാനോ ഡെലിന്‍ ഡെന്നീസ്,
ഇസബെല്ല വര്‍ഗീസ് (സെന്റ് ജോര്‍ജ് എച്ച്എസ് കുളത്തുവയല്‍), അനന്തു സന്തോഷ്, ബ്രിജിത്ത് തോമസ് (ഹോളി ഫാമിലി എച്ച്എസ്എസ് പടത്തുകടവ്) എന്നിവര്‍ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപ ക്യാഷ് പ്രൈസും സ്കൂളുകള്‍ക്ക് എവറോളിംഗ് ട്രോഫിയും നല്കി.