കോ​ഴി​ക്കോ​ട്: ജ്വ​ല്ല​റി​യി​ല്‍ നി​ന്നും സ്വ​ര്‍​ണ്ണ മൂ​ക്കു​ത്തി മോ​ഷ്ടി​ച്ച യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ഴി​ക്കോ​ട് ത​ല​ക്ക​ള​ത്തൂ​ര്‍ പാ​ലോ​റ​മ​ല സ്വ​ദേ​ശി​നി ശി​വ​പാ​ര്‍​വ്വം വീ​ട്ടി​ല്‍ മാ​ള​വി​ക (24 )യെ​യാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഈ ​മാ​സം 13ന് ​അ​ര​യി​ട​ത്ത് പാ​ല​ത്തു​ള്ള ത​നി​ഷ്‌​ക് ജ്വ​ല്ല​റി​യി​ല്‍ സ്വ​ര്‍​ണ്ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ യു​വ​തി ജ്വ​ല്ല​റി സെ​യി​ല്‍​മാ​ന്‍​മാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് സ്വ​ര്‍​ണ്ണ മൂ​ക്കു​ത്തി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ജ്വ​ല്ല​റി​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.