യുഡിഎഫ് ഹെല്‍ത്ത് കമ്മീഷന് സിറ്റിംഗ് 20ന്
1592624
Thursday, September 18, 2025 5:41 AM IST
കോഴിക്കോട്: യുഡിഎഫ് നിയമിച്ച ഹെല്‍ത്ത് കമ്മിഷന്റെ സിറ്റിംഗ് കോഴിക്കോട് ഹോട്ടല്‍ വുഡീസില്‍ 20ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. കേരളത്തിലെ ആരോഗ്യരംഗത്തെ വീഴ്ചകള്‍ പഠിക്കുന്നതിനും പരിഹാരനിര്‍ദേശം സമര്‍പ്പിക്കുന്നതിനുമാണ് യുഡിഎഫ് ഹെല്‍ത്ത് കമ്മീഷനെ നിയമിച്ചിരിക്കുന്നത്.
ഹെല്‍ത്ത് കമ്മിഷന് അധ്യക്ഷന്‍ ഡോ. എസ്.എസ്. ലാല്‍, അംഗങ്ങളായ ഡോ: പി.എന്‍. അജിത, ഡോ: ശ്രീജിത്, എന്‍. കുമാര്‍, ഡോ: രാജന് ജോസഫ് മാഞ്ഞൂരാന്, ഡോ. ഒ.റ്റി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് സിറ്റിംഗില്‍ പങ്കെടുക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ അറിയിച്ചു.