പിക്കപ്പ് ലോറി ഓട്ടോയിൽ ഇടിച്ചു
1592211
Wednesday, September 17, 2025 5:16 AM IST
നാദാപുരം: ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറി അശ്രദ്ധമായി റോഡിലിറക്കി ഓട്ടോയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. പുറമേരി സ്വദേശി ഓട്ടോ ഡ്രൈവർ ബാബു, കക്കംവെള്ളി സ്വദേശിനിക്കുമാണ് പരിക്കേറ്റത്.
നാദാപുരം - വടകര സംസ്ഥാന പാതയിൽ പുറമേരിയിലാണ് അപകടം. സംസ്ഥാന പാതയിൽ നിന്നും വീട്ടിലേക്ക് പൈപ്പുമായി കയറുന്നതിനിടെ വീട്ടിൽ നിന്നും മറ്റൊരു വാഹനം റോഡിലേക്ക് ഇറക്കാൻ പിക്കപ്പ് ലോറി പിറകോട്ട് ഇറക്കുകയായിരുന്നു.
ഇതിനിടെ ഓട്ടോറിക്ഷ ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് പൈപ്പുകളിലും ലോറിയിലും വന്നിടിക്കുകയായിരുന്നു. ഓട്ടോയുടെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും, വടകര ആശുപത്രിയിലും ചികിത്സ തേടി.