ദര്‍ശനം സാംസ്കാരിക വേദി മുപ്പതാം വാര്‍ഷികാഘോഷം
1592206
Wednesday, September 17, 2025 5:16 AM IST
കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരിക വേദിയുടെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഗാ ഇവന്റ് 19,20 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
.
ദര്‍ശനത്തിന്റെ പ്രവര്‍ത്തനത്തില്‍ വിവിധ സേവനങ്ങളും സഹായ സഹകരണങ്ങളും നല്കിയ വ്യക്തികളെയും സ്ഥാപനങ്ങശളയും ആദരിച്ചുകൊണ്ടാണ് 19ന് വാര്ഷികാഘോഷത്തിനു തുടക്കം കുറിക്കുക. തുടര്‍ന്ന് വി.െക സുരേഷ്ബാബുവിന്റെ പ്രഭാഷണം നടക്കും. പ്രാദേശിക കലാകാരന്മാരുടെ നൃത്തസന്ധ്യയും കരോക്കെ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
20ന് നാടന്‍ പാട്ടുകാരി പ്രസീത ചാലക്കുടി സംഘടിപ്പിക്കുന്ന നാടന്‍പാട്ട് നൃത്ത ദൃശ്യവിസ്മയം അരങ്ങേറും. 21ന് സാംകാരിക സംഗമം ഒരുക്കിയതായും അവര്‍ അറിയിച്ചു.ജനറല്‍ കണവീനര്‍ കെ.സതീശന്, പ്രസിഡന്റ് പി.സിദ്ധാര്ഥന്, കെ. കുഞ്ഞാലി സഹീര്‍, സല്‍മി സത്യാര്‍ഥി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.