തെരുവ് നായ ശല്യം ; കളക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി
1592207
Wednesday, September 17, 2025 5:16 AM IST
കോഴിക്കോട്: രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് റെസിഡന്റ്സ് അപ്പെക്സ് കൗൺസിൽ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി. കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
കോൺഫെഡറേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും റെസിഡന്റ്സ് അപ്പെക്സ് കൗൺസിൽ ജില്ലാ പ്രസിഡന്റുമായ എം.കെ. ബീരാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി. രാധാകൃഷ്ണൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. അനിൽ കുമാർ,
വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് കെ. സതീദേവി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ജനാർദ്ദനൻ, വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് എൻ.കെ. ലീല, എൻ. ഭാഗ്യനാഥൻ, കെ.സി. രവീന്ദ്രനാഥ്, എം.പി. രാമകൃഷ്ണൻ, പി. രാധാകൃഷ്ണൻ, കെ.വി. ഷാബു, സക്കീർ പാറക്കാട് പ്രസംഗിച്ചു.