കോ​ഴി​ക്കോ​ട്: ക്യുആ​ർ​ കോ​ഡു​ക​ൾ സ്കാ​ൻ ചെ​യ്യു​ന്ന​തു​വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ്.​ ക്യു​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് ഒ​രു ലി​ങ്ക് തു​റ​ക്കു​മ്പോ​ൾ യുആ​ര്‍എ​ല്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും വി​ശ്വ​സ​നീ​യ​മാ​യ ഉ​റ​വി​ട​ത്തി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും ഉ​റ​പ്പാ​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.​

ഇ​മെ​യി​ലി​ലെ​യും എ​സ്എംഎ​സി​ലെയും ​സം​ശ​യ​ക​ര​മാ​യ ലി​ങ്കു​ക​ൾ ക്ലി​ക്കു​ചെ​യ്യു​ന്ന​ത് അ​പ​ക​ട​ക​ര​മെ​ന്ന​തു​പോ​ലെ ക്യുആ​ർ കോ​ഡു​ക​ൾ ന​യി​ക്കു​ന്ന യുആ​ര്‍എ​ല്‍ക​ൾ എ​ല്ലാം ശ​രി​യാ​ക​ണ​മെ​ന്നി​ല്ല. ഫി​ഷിം​ഗ് വെ​ബ്‌​സൈ​റ്റി​ലേ​ക്ക് നി​ങ്ങ​ളെ കൊ​ണ്ടു​പോ​കാ​ൻ അ​തി​നു ക​ഴി​ഞ്ഞേ​ക്കും.​

ക്യു​ആ​ർ കോ​ഡ് സ്കാ​ന​ർ ആ​പ് - സെ​റ്റിം​ഗ്സി​ൽ ‘ഓ​പ്പ​ണ്‍ യു​ആ​ര്‍​എ​ല്‍​എ​സ് ഓ​ട്ടോ​മാ​റ്റി​ക്ക​ലി'​എ​ന്ന ഓ​പ്ഷ​ൻ ന​മ്മു​ടെ യു​ക്താ​നു​സ​ര​ണം സെ​റ്റ് ചെ​യ്യാം. ന​മ്മു​ടെ അ​റി​വോ​ടെ വെ​ബ്‌​സൈ​റ്റു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് ഉ​ചി​തം.​

അ​റി​യ​പ്പെ​ടു​ന്ന സേ​വ​ന ദാ​താ​ക്ക​ളി​ൽ നി​ന്ന് മാ​ത്രം ക്യു ​ആ​ർ കോ​ഡ് ജ​ന​റേ​റ്റ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്.​ ക്യു ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ ഉ​ട​നെ അ​ക്കൗ​ണ്ടി​ലെ ട്രാ​ൻ​സാ​ക്ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക, ക​സ്റ്റം ക്യുആ​ർ കോ​ഡ് ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, ക്യുആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തും ഉ​പ​ക​ര​ണ നി​ർ​മാ​താ​വ് ന​ൽ​കു​ന്ന വി​ശ്വ​സ​നീ​യ​മാ​യ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ളും പോ​ലീ​സ് ന​ല്‍​കു​ന്നു.