റോഡ് തകര്‍ച്ച: നൊച്ചാട് പഞ്ചായത്തിനു മുന്നില്‍ കോണ്‍ഗ്രസ് സമരം നടത്തി
1592618
Thursday, September 18, 2025 5:41 AM IST
പേരാമ്പ്ര: ജലജീവന്‍ പദ്ധതിയിലൂടെ തകര്‍ത്ത ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കാത്ത നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി. ദിനേശന് അധ്യക്ഷത വഹിച്ചു.
കെ.സി. ഗോപാലന്, പി.എം. പ്രകാശന്, സി.കെ. അജീഷ്, ഗീത കല്യായി, രഞ്ജിത്ത് തുമ്പക്കണ്ടി, റഷീദ് ചെക്യാലത്ത്, പി.കെ. മോഹനന്, രാമചന്ദ്രന് വാളേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എം.കെ. ദിനേശന്, കെ.വി. ശശികുമാര്‍, എ.ഗോവിന്ദന്, വി.ബേബി, കെ. വത്സന്, എം.കെ. ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.