കാട്ടാന ആക്രമണം: ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചു
1574293
Wednesday, July 9, 2025 5:20 AM IST
കൂടരഞ്ഞി: കൂമ്പാറ പീടികപ്പാറ തേനരുവിയിൽ വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചു നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മറ്റി കൂമ്പാറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി പെരുകിലം തറപ്പേല്‍ ഉദ്ഘാടനം ചെയ്തു.
സണ്ണി കിഴുക്കാരക്കാട്ട്, ജോഷി കൂമ്പുക്കല്‍, ഷേര്‍ളി ജോസ്, എ.പി.മണി, ബോബി ഷിബു, ജോര്‍ജ്കുട്ടി കക്കാടംപൊയില്‍, ഷിജോ ജോര്‍ജ്, നിസാറ ബീഗം, ഹസീന, ബാബു പൂക്കളം, ലീലാമ്മ മുള്ളനാനി, രാജേഷ് മണിമലതറപ്പേല്‍, ജോമ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.