ബിജെപി പ്രവര്‍ത്തകര്‍ ബീച്ചാശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു
1574077
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ക്വാത് ലാബ് പ്രവര്‍ത്തനം നിലച്ചതിനെ തുറന്ന് പാവപെട്ട രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് പറഞ്ഞുവിട്ടതിനെതിരെ ആശുപത്രി സൂപ്രണ്ട് ഓഫീസ് ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റി ഉപരോധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എം. സുരേഷ് ഉത്ഘാടനം ചെയ്തു. പ്രവീണ്‍ തളിയില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.പി. പ്രമോദ്, ജിഷഷിജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.രാജിവ് കുമാര്‍, ജോയ് വളവില്‍, ജില്ല സെക്രട്ടറിമാരായ എം. ജഗനാഥന്, ദീപ ടി. മണി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അഡ്വ. ബിജിത്ത് ചെറോട്ട്, ദിലീപ്, പി.കെ.ഗണേശന്, ശ്യാം പ്രസാദ് ,എന്‍. പി. പ്രദീപ് കുമാര്‍, പ്രജോഷ് തൊടിയില്‍, ലതിക ചേറോട്ട്, വേദസ്, ടിപി പ്രേമരാജന്‍ എന്നിവര്‍ നേതൃത്വം നല്കി.