കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
1574079
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ദന്തല്‍ കോളജിനു സമീപമാണ് സംഭവം. ഭിത്തി ഇടിഞ്ഞ് വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഭിത്തി നിര്‍മ്മിക്കാനുപയോഗിച്ച വെട്ടുകല്ലുകള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് വീണത്. ആര്‍ക്കും പരിക്കില്ല. ഏതാനും മാസങ്ങളായി ഭിത്തി അപകടാവസ്ഥയിലായിരുന്നു.