ഉന്നത വിജയികളെ അനുമോദിച്ചു
1574069
Tuesday, July 8, 2025 7:30 AM IST
മുക്കം: പരീക്ഷകളില്‍ മികച്ച വിജയം നേടിയ കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളെയും അനുമോദിച്ചത് വേറിട്ട അനുഭവമായി . ജില്ലാ പഞ്ചായത്തംഗം നാസര്‍ എസ്റ്റേറ്റ്മുക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സി. ഫസല്‍ ബാബു അധ്യക്ഷത വഹിച്ചു.
മുക്കം എംഎംഒ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സാജിദിനേയും അണ്ടര്‍ 19 ദേശീയ ഫുട്ബോള്‍ ടൂര്ണമെന്റില്ചാമ്പ്യന്മാരായ കേരള ഫുട്ബോള്‍ ടീമിന്റെ പരിശീലകനായ സലീം കൊളായിയെയും ആദരിച്ചു. മജീദ് പുതുക്കുടി, എസ്.എ.നാസര്‍, ഷരീഫ് അമ്പലക്കണ്ടി,പ്രിന്‍സിപ്പല്‍ എം.എസ്. ബിജു, ഹെഡ്മാസ്റ്റര് ജി. സുധീര്‍, സ്റ്റാഫ് സെക്രട്ടറി കെ.ടി. സലീം, ഇര്‍ഷാദ് ഖാന്, കെ.സി. ലുഖ്മാന്, ഷഹര്ബാന് കോട്ട, ഫഹദ് ചെറുവാടി തുടങ്ങിയവര്‍ പങ്കെടുത്തു