സില്‍വര്‍ ജൂബിലി നിറവില്‍ മുക്കം വൈഎംസിഎ
1574292
Wednesday, July 9, 2025 5:19 AM IST
മുക്കം: മുക്കം വൈഎംസിഎയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് തെരുവോരങ്ങളില്‍ വസിക്കുന്ന ആളുകള്‍ക്ക് വ്യാഴാഴ്ച ആശ്രയ എഡ്യുക്കേഷണല്‍ ചാരിറ്റി ട്രസ്റ്റുമായി സഹകരിച്ച് പൊതിച്ചോര്‍ വിതരണം ചെയ്യും. വെള്ളിയാഴ്ച ഡോണ്‍ബോസ്കോ കോളജില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തും.
സി.ജി. ഷാജു നേതൃത്വം നല്‍കും. സമാപന സമ്മേളനം മുക്കം മലയോരം ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജോസ് മുണ്ടത്താനം, തോമസ് കുരിശുംമൂട്ടില്‍, ജേക്കബ് കല്ലടാല്‍ എന്നിവര്‍ പങ്കെടുത്തു.