റെയില്‍വേയുടെ ഓണ്‍ലൈന്‍ പണമിടപാടില്‍ ബുദ്ധിമുട്ടി വയോജനങ്ങൾ
1573729
Monday, July 7, 2025 5:01 AM IST
കോഴിക്കോട്: ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ കൗണ്ടറില്‍ നേരിട്ട് പണമടയ്ക്കുന്നതിന് പകരം ഡിജിറ്റല്‍ പേയ്മെന്റ് ചെയ്യണമെന്ന നിബന്ധന പ്രായമായ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നതായി ആക്ഷേപം. ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ചുവട് പിടിച്ചാണ് പുതിയ പരിഷ്കാരം.
പ്രായമായവര്‍ക്കും ഡിജിറ്റല്‍ പണമിടപാട് സംവിധാനം അറിയാത്തവര്‍ക്കുമാണ് നിബന്ധന ബുദ്ധിമുട്ടായിരിക്കുന്നത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിലാണ് പ്രധാനമായും ഓണ്‍ലൈന്‍ പേയ്മെന്റ് നടപ്പാക്കുന്നത്.
പരിഷ്കാരം സംബന്ധിച്ച് കഴിഞ്ഞദിവസം വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. റെയില്‍വേയുടെ നിര്‍ദേശമാണെന്നാണ് ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാര്‍ പറയുന്നതെങ്കിലും അത്തരമൊരു നിര്ദേശമുണ്ടായിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ദിവസം തന്നെയാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കി തുടങ്ങിയത്.