പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
1573832
Monday, July 7, 2025 10:24 PM IST
മുക്കം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വല്ലത്തായിപ്പാറ കോഴിക്കരുവാട്ടില്‍ ഫൈസലിന്റെ ഭാര്യ സൈഫുന്നിസ(35)യാണ് കറുത്തപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ സൈഫുന്നിസ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു.
സുഖപ്രസവം നടന്നതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. വലിയപറമ്പ് സര്‍ക്കാര്‍ പറമ്പിലെ മേലേ പൂളമണ്ണ് മുഹമ്മദ്- സുബൈദ ദമ്പതികളുടെ മകളാണ്. മക്കള്‍: സഹല്‍, ഷഹാന ഷെറിന്, ഷഹസ. സഹോദരങ്ങള്‍: ഉമ്മുഹബീബ, ഫാത്തിമ സുഹറ, അബ്ദുല്‍ ഹമീദ്, സിറാജുദീന്‍.