കെ.സി.രാമചന്ദ്രന് പുരസ്കാരം കെ.ജി. പങ്കജാക്ഷന്
1574076
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: ഐഎന്‍ടിയുസി നേതാവായിരുന്ന കെ.സി.രാമചന്ദ്രന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം എഐടിയുസി സംസ്ഥാന വൈസ് പ്രസിഡിന്റ് കെ.ജി. പങ്കജാക്ഷന്.
15ന് രാവിലെ 10 മണിക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ പുരസ്ക്കാര സമര്‍പ്പണം നടത്തുമെന്ന് പ്രസിഡന്റ് എന്‍. കെ അബ്ദുറഹിമാനും കണ്‍വീനര്‍ അഡ്വ.എം.രാജനും അറിയിച്ചു. ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. രാഷ്ട്രീയ, ട്രേഡ് യുനിയന് സാംസ്ക്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.