ഫാ. സ്റ്റാന്‍ സാമിയെ അനുസ്മരിച്ചു
1574071
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മനുഷ്യാവകാശ പ്രവര്ത്തകന് ഫാ. സ്റ്റാന്‍ സാമിയെ മരണത്തിലേക്ക് തള്ളിവിട്ടത് ഭരണകൂട ഭീകരതയാണെന്ന് കെഎല്‍സിഎ കോഴിക്കോട് അതിരൂപതാ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനം മോണ്‍. വിന്‍സെന്റ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ അതിരൂപത പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു.
കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കല്‍, ഫാ. പോള്‍ ആന്‍ഡ്രൂസ്, കെ.വൈ.ജോര്‍ജ്, ഫ്ളോറ മെന്‍ഡോന്‍സ, എ.ജെ.സണ്ണി, പ്രകാശ് പീറ്റര്‍, തോമസ് ചെമ്മനം, ജോഷി ആഞ്ഞിലിക്കാട്, ജോയ് പൂമല, മജോ പൂമല, വിന്‍സെന്റ് വട്ടപറമ്പില്‍, ജസ്റ്റിന് ആന്റണി, മഞ്ജു ഫ്രാന്‍സിസ്, പി.ഷാജി, ഹെലന്, ലത മെന്‍ഡോന്‍സ, പി.ജെ.സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.