കെ. കരുണാകരൻ അനുസ്മരണം
1573747
Monday, July 7, 2025 5:17 AM IST
കൂരാച്ചുണ്ട്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ 107-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം മണ്ഡലം വൈസ് പ്രസിഡന്റ് ഷാജു കാരക്കട ഉദ്ഘാടനം ചെയ്തു.
ജെറിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, നിയോജക മണ്ഡലം സെക്രട്ടറി വിഷ്ണു തണ്ടോറ, കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, വി.ജെ. സെബാസ്റ്റ്യൻ, ബെസ്ലിൻ മഠത്തിനാൽ, ജോസ്ബിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, ഷിബിൻ പാവത്തികുന്നേൽ എന്നിവർ പ്രസംഗിച്ചു.