പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു
1573742
Monday, July 7, 2025 5:15 AM IST
ചേളന്നൂർ: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം വച്ച് വിജിൽ കേരള ഫൗണ്ടേഷൻ ജില്ലാ റൂറൽ പോലീസിന്റെ സഹകരണത്തോടെ ചേളന്നൂർ എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്ക് ദ്വിദിന സ്വയം പ്രതിരോധ പരിശീലനം പരിപാടി സംഘടിപ്പിച്ചു.
കാക്കൂർ സർക്കിൾ ഇൻസ്പെക്ടർ സാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വിജിൽ കേരള ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ ചേളന്നൂർ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ പി.കെ. ഷീജ, പ്രധാനധ്യാപിക ജൂലി പോത്തോടി,
സ്കൂൾ ജാഗ്രത സമിതി കൺവീനർ എൻ.പി. സഫീർ ഫസൽ, എസ്.ആർ. കൽമദാസ്, എം. ധന്യ, എസ്.പി. ശലോമി പ്രസംഗിച്ചു. ജില്ലാ റൂറൽ പോലീസ് ഡിഫൻസ് ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി.വി. ഷീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജി. ജീജ ക്ലാസെടുത്തു.