ആരോഗ്യമന്ത്രിയെ ജയിലിലടച്ച് പ്രതിഷേധം
1573744
Monday, July 7, 2025 5:15 AM IST
കൂരാച്ചുണ്ട്: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മന്ത്രിയെ പ്രതീകാത്മകമായി ജയിലിലടച്ച് സമരം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കെഎസ്യു സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത് മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, ഗ്രാമപഞ്ചായത്തംഗം ജെസി ജോസഫ് കരിമ്പനയ്ക്കൽ, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, നിഖിൽ വെളിയത്ത് എന്നിവർ പ്രസംഗിച്ചു.