പലിശ കുറച്ച കേരള ബാങ്ക് നടപടി പിൻവലിക്കണമെന്ന്
1573739
Monday, July 7, 2025 5:15 AM IST
കോഴിക്കോട്: സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങളുടെ പലിശ കുറച്ച കേരള ബാങ്ക് നടപടി പിൻവലിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വേണ്ടി നിലകൊണ്ട സ്ഥാപനങ്ങളെ കൊള്ളയടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം തീരുമാനങ്ങൾ.
ഇതിനെതിരേ യൂണിയൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അമ്പക്കാട് സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി, അഡ്വ. എം. രാജൻ, കൈപ്പള്ളി മാധവൻ കുട്ടി, എസ്.ആർ. ഹാരിസ്, സന്തോഷ് ഏറാടികുളങ്ങര, ഇ.എം. ഗിരീഷ്, കെ.വി. സന്തോഷ്, ഇ.കെ. മധു, സി.വി. അഖിൽ എന്നിവർ പ്രസംഗിച്ചു