പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
1573745
Monday, July 7, 2025 5:15 AM IST
കോഴിക്കോട്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവ ജനശക്തി കോൺഗ്രസ് ജില്ല കമ്മിറ്റി മാനാഞ്ചിറ കിഡ്സൺ കോർണറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
നവ ജനശക്തി കോൺഗ്രസ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഗണേഷ് പാലത്ത് അധ്യക്ഷത വഹിച്ചു. ജില്ല നേതാക്കളായ ടി.കെ. രവീന്ദ്രൻ, ബാലകൃഷ്ണ കുറുപ്പ്,
ഇർഷാദ് മീഞ്ചന്ത, ഉമ്മർ മേത്തോട്ടത്താഴം, സ്നേഹ രാജ്, രാമകൃഷ്ണൻ ചീക്കിലോട്, രഘു പന്യങ്കര, സഹദ് കുറ്റിച്ചിറ, ഉമ്മർ പൊറ്റമ്മൽ, കുഞ്ഞിക്ക കുറ്റ്യാടി, വിജയൻ കൊളത്തൂർ, സാജുദ്ധീൻ തിരുവണ്ണൂർ, രാജേഷ് പാലത്ത് തുടങ്ങിയവർ പങ്കെടുത്തു.