ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒമ്പത് മുതല്‍
1574080
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: സാവിത്രി ദേവി സാബു മെമ്മോറിയല്‍ ഓള് കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിങ് ടൂര്‍ണമെന്റ് ഒമ്പതു മുതല്‍ 13 വരെ ദേവഗിരി സെന്റ് ജോസഫ് കോളജിലെ ഫാ. ജോസഫ് പൈക്കട സിഎംഐ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.ഒമ്പതിന് രാവിലെ ഒമ്പതിന് എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അണ്ടര്‍ 15,17 വയസ് വിഭാഗത്തിലുള്ളവര്‍ക്ക് ടൂര്‍ണമെന്റില്‍ മത്സരിക്കാം. ഡബിള്‍സ്, സിംഗിള്‍സ്, മിക്സഡ് ഡബിള്‍സ് കാറ്റഗറികളിലാണ് മത്സരം നടക്കുക. വിജയികള്‍ക്ക് 75000/ രൂപയുടെ പ്രൈസ് മണി നല്‍കും. കേരള ബാഡ്മിന്റണ്‍ അസോസിയേഷനും കോഴിക്കോട് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷനും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അലോക് കുമാര്‍ സാബു, കെ. ഹരികൃഷ്ണന്, പി.ടി. ആദം, കെ.വി. അബ്ദുറഹിമാന്, കെ. ബിജി എന്നിവര്‍ പങ്കെടുത്തു.