സര്‍ക്കാറിനെതിരേ കോൺഗ്രസിന്റെ സമരസംഗമം ഇന്ന്
1573736
Monday, July 7, 2025 5:15 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയുള്ള സമരസംഗമം കോഴിക്കോട് ശ്രീനാരാണ സെന്റിനറി ഹാളില്‍ ഇന്ന് ഉച്ചയ്ക്ക്ശേഷം 2.30ന് നടക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.കെ. രാഘവന് എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍ എംഎല്‍എ, പി.സി. വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും കെപിസിസി ഭാരവാഹികളും പങ്കെടുക്കും.
കെപിസിസി മെമ്പര്‍മാര്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, പോഷകസംഘടന ബ്ലോക്ക് പ്രസിഡന്റുമാര്‍ ജില്ലാ സംസ്ഥാന ഭാരവാഹികള്‍ എന്നിവരാണ് സമരസംഗമത്തിലെ പ്രതിനിധികള്‍.
വിവിധങ്ങളായ മേഖലയിലെ ഭരണ പരാജയങ്ങള്‍ സമരസംഗമത്തില്‍ ചര്‍ച്ചയാകുമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.