വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് കുട്ടികള്‍
1574068
Tuesday, July 8, 2025 7:30 AM IST
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി സ്കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പുല്ലുരാംപാറ നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുസ്തകപ്രദര്ശനം പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു.
ചിത്രകല അധ്യാപികയായ ഷാഹിനയും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രം വരച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥിനി മിറല്‍ എലിസബത്ത് സജി പുസ്തകപരിചയം നടത്തി.
ഹെഡ്മാസ്റ്റര് സിബി കുര്യാക്കോസ്, സീനിയര്‍ അസിസ്റ്റന്റ് അബ്ദുള്‍ റഷീദ്, നെഹ്റു മെമ്മോറിയല്‍ ലൈബ്രറി പ്രസിഡന്റ് റ്റി.ജെ. സണ്ണി, സെക്രട്ടറി റ്റി.റ്റി. തോമസ്, ബാലവേദി കണ്‍വീനര്‍ ജോസ് പുളിക്കാട്ട്, ലൈബ്രേറിയന്‍ കെ.ജെ.ജോസ് എന്നിവര്‍ പങ്കെടുത്തു. അധ്യാപകരായ റോഷിയ ജോസഫ്, ജിഷ തോമസ്, ജിസ ജോര്‍ജ് എന്നിവര്‍ നേതൃത്വം കൊടുത്തു.