കേരള കോണ്‍ഗ്രസ്-എം സംസ്കാര വേദി സുകുമാര്‍ അഴീക്കോടിനെ അനുസ്മരിച്ചു
1574290
Wednesday, July 9, 2025 5:19 AM IST
കോഴിക്കോട്: കേരള കോണ്‍ഗ്രസ്-എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തില്‍ "പ്രഫ. സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി അനുസ്മരണ സമ്മേളനം' സംഘടിപ്പിച്ചു. ഗാന്ധിഗൃഹത്തില്‍ സംഘടിപ്പിച്ച സമ്മേളനം മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിച്ചു. പ്രഫ. വര്‍ഗീസ് മാത്യു "അഴിക്കോട് അനുസ്മരണം' നടത്തി. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്,
സംസ്കാര വേദി ജില്ലാ പ്രസിഡന്റ് പ്രഫ. ചാര്‍ലി കട്ടക്കയം, സെക്രട്ടറി സിറിയക് പാലംതട്ടേല്, കേരള പ്രഫഷണല്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി സെബാസ്റ്റ്യന്‍, രാജു ജേക്കബ്, ജയപ്രകാശ് പനക്കല്‍ എന്നിവര്‍ സംസാരിച്ചു.