അശാസ്ത്രീയ വാർഡ് വിഭജനം; പ്രതിഷേധവുമായി കോൺഗ്രസ്
1573741
Monday, July 7, 2025 5:15 AM IST
പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് മഹാത്മ കുടുംബ സംഗമം സംഘടിപ്പിച്ചു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അശാസ്ത്രീയമായി വാർഡുകൾ വെട്ടി മുറിച്ച നടപടയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കുടുംബ സംഗമം കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡന്റ് റീത്ത ബെൻ അധ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ചവരെ ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജൻ കെ. പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി പി.സി. രാധാകൃഷ്ണൻ, മോഹൻദാസ് ഓണിയിൽ, മഹിമ രാഘവൻ നായർ, പി.കെ. ശ്രീധരൻ, ഐശ്വര്യ നാരായണൻ, കെ.വി. രാഗിത, പി.കെ നൗജിത്ത്, വി.കെ ബാലൻ എന്നിവർ പ്രസംഗിച്ചു.