വീട്ടമ്മയുടെ 15 കോഴികളെ തെരുവുനായകള്‍ കൊന്നൊടുക്കി
1574083
Tuesday, July 8, 2025 7:30 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് ഒന്നിലെ പറമ്പല്‍ ഭാഗത്ത് വീട്ടമ്മ വളര്‍ത്തിയിരുന്ന കോഴികളെ തെരുവുനായകള്‍ കടിച്ചുകൊന്നു.
ആന്ത്രോത്ത് ഷിജി റോബിന് വളര്‍ത്തിയിരുന്ന 15 കോഴികളെയാണ് മൂന്നു നായകള്‍ കൂട്ടം ചേര്‍ന്നു അക്രമിച്ചു കൊന്നത്. ഗ്രാമസഭ വഴി ലഭിച്ച 10 കോഴികളടക്കം ആക്രമണത്തില്‍ ചത്തു. വീട്ടുമുറ്റത്ത് കയറി തെരുവുനായകള്‍ ആക്രമിച്ചത് വീട്ടമ്മക്ക് ഭയത്തോടെ കണ്ടുനില്ക്കാനേ കഴിഞ്ഞുള്ളൂ. വാര്‍ഡ് അംഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. തെരുവുനായകള്‍ കാരണം കുട്ടികളെ സ്കൂളിലയക്കാന് പോലും വിഷമിക്കുകയാണെന്ന് ഷിജി പറഞ്ഞു.