മെഡി. കോളജില്‍ മരുന്ന് വിതരണം പുനരാരംഭിച്ചു
1536653
Wednesday, March 26, 2025 6:16 AM IST
കോഴിക്കോട്: മെഡി. കോളജില്‍ മരുന്ന് വിതരണം പുനരാരംഭിച്ചു. ഒമ്പത് മാസത്തെ കുടിശികയില്‍ രണ്ടുമാസത്തെ തുക കൂടി ലഭിച്ചതോടെയാണ് കമ്പനികള്‍ വിതരണത്തിന് തയാറായത്. ബാക്കി തുക അടുത്ത മാസം അവസാനത്തോടെ നല്‍കുമെന്ന് സൂപ്രണ്ട് അറിയിച്ചതായി ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് ഭാരവാഹികൾ അറിയിച്ചു.
80 കോടി രൂപയോളം കുടിശികയായതിനാൽ ജനുവരി 10 മുതലാണ് മരുന്ന് കമ്പനികള്‍ മെഡി. കോളജ് ന്യായവില ഷോപ്പിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവെച്ചത്. ഇതോടെ കാരുണ്യ അടക്കമുള്ള ഇന്‍ഷുറന്‍സ് സ്കീമിലൂടെയുള്ള ചികിത്സ മുടങ്ങിയിരുന്നു. കുടിശികയില്‍ ഒന്നര മാസത്തെ തുക നല്കി സമരം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും വിതരണക്കാര്‍ തയാറായില്ല.
തുടര്‍ന്ന് ചില മരുന്നുകള്‍ സര്‍ക്കാര്‍ കാസ്പ് വഴി നേരിട്ടെത്തിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല.വൃക്കരോഗികള്‍ ഡയാലിസിസിന് ആവശ്യമായ മിക്ക മരുന്നും ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങിക്കൊണ്ടിരിക്കെയാണ് സമരം ഒത്തുതീര്‍പ്പായത്.