രാജി വച്ചവര്‍ക്ക് അഭിനന്ദനം
1536610
Wednesday, March 26, 2025 5:34 AM IST
കൂരാച്ചുണ്ട്: ജലസേചന വകുപ്പിന്റെ കര്‍ഷകദ്രോഹ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ്-എം കല്ലാനോട് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ കൂട്ടമായി രാജിവച്ചതിനെ കോണ്‍ഗ്രസ് കല്ലാനോട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
സണ്ണി തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. സിമിലി ബിജു, ജോണ്സണ് എട്ടിയില്‍, സണ്ണി ജോസഫ് കാനാട്ട്, സണ്ണി കോട്ടയില്‍, അനു കടുകന്മാക്കല് തുടങ്ങിയവര്‍ പ്രസംഗിച്ചു.