ട്രെയിനിൽ നിന്നും വീണു പരിക്ക്
1536341
Tuesday, March 25, 2025 7:43 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിനിൽനിന്ന് വീണ് ഒരാൾക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് ആറോടെ മാംഗ്ലൂർ - തിരുവനന്തപുരം എക്സപ്രസിൽ നിന്ന് വീഴുകയായിരുന്നു.
വയനാട് സ്വദേശി ആന്റണി (61) ക്കാണ് പരിക്കേറ്റതെന്നാണ് നിഗമനം. കൊയിലാണ്ടി പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പുറത്തെടുത്ത് 108 ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായി വന്നതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.