പ്രതിഷേധ കൂട്ടായ്മ
1536058
Monday, March 24, 2025 5:42 AM IST
മുക്കം: ലഹരി വിപത്തിനെതിരേ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ജാഗ്രത സമിതിയുടേയും നേതൃത്വത്തിൽ വേപ്പിലാങ്ങൽ വച്ച് പ്രതിഷേധ കൂട്ടായ്മ നടന്നു.
ഗോതമ്പറോഡ്, പന്നിക്കോട്, മാട്ടു മുറി, മാവായി, ആദം പടി പ്രദേശങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. അസമയത്ത് പ്രദേശത്ത് കൂട്ടം കൂടി നിൽക്കുകയും ലഹരി വിൽപ്പന നടത്തുകയും ചെയ്യുന്നവർക്കെതിരേ പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ ജനകീയ പ്രതിരോധം തീർക്കാൻ യോഗം തീരുമാനമെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ അർജുൻ ശേഖർ മുഖ്യ പ്രഭാഷണം നടത്തി.