സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന്
1536057
Monday, March 24, 2025 5:42 AM IST
പേരാമ്പ്ര: ബഫർ സോൺ വിഷയത്തിൽ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും നിയന്ത്രണങ്ങൾ കൊണ്ടു വരാനുള്ള ഇറിഗേഷൻ വകുപ്പിന്റെ നടപടികൾ പൂർണമായും അവസാനിപ്പിക്കണമെന്നും കിസാൻ സഭ പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ. നാരായണക്കുറുപ്പ്, ജില്ല കമ്മിറ്റി മെമ്പർ ഗോപാലകൃഷ്ണൻ തണ്ടോറപാറ, മണ്ഡലം സെക്രട്ടറി ടി.കെ. രവി, അശോകൻ മഹാറാണി, പി. ശിവദാസൻ, എ.എം ബാലൻ, ആർ. സജി എന്നിവർ പ്രസംഗിച്ചു.